പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലേ? കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും.

calcium rich foods other than milk

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. 

അത്തരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ബദാം ആണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാം. 

മൂന്ന്...

ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. 

നാല്...

അത്തിപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ ഉൾപ്പെടുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീസ്. 

ആറ്... 

യോഗർട്ട് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. 

ഏഴ്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. 

എട്ട്...

ഇലക്കറികളാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. 

ഒമ്പത്...

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവയ്ക്ക് പുറമേ കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

പത്ത്...  

മത്സ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം, അവഗണിക്കല്ലേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios