ഇത്രയും വലിയ 'ബട്ടര്‍ നാന്' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ
മാവ് കുഴക്കുന്നതു മുതല്‍ നീളത്തിന് പരത്തുന്നതു വരെ വീഡിയോയില്‍ കാണാം. വൃത്താകൃതിയിലുള്ള തുണി തലയിണയിൽ വെച്ചാണ് വലിയ ആകൃതിയില്‍ അവ പരത്തുന്നത്.
ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കണ്ട് മടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ പുത്തനൊരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇവിടെയിതാ വലിയ ഒരു ബട്ടര്‍ നാന് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.
നാൻ തയ്യാറാക്കുന്ന ആളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മാവ് കുഴക്കുന്നതു മുതല്‍ നീളത്തിന് പരത്തുന്നതു വരെ വീഡിയോയില്‍ കാണാം. വൃത്താകൃതിയിലുള്ള തുണി തലയിണയിൽ വെച്ചാണ് വലിയ ആകൃതിയില്‍ അവ പരത്തുന്നത്. ശേഷം വലിയ നാന് നന്നായി ചുട്ടെടുക്കുകയായിരുന്നു അയാള്‍ ചെയ്തത്. 'ഏറ്റവും വലിയ ബട്ടർ നാൻ' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. പലരും ഈ വിദ്യ കൊള്ളാം എന്നാണ് അഭിപ്രായപ്പെടുന്നത്. അതേസമയം, ഇഡ്ഡലിയില്‍ ചോക്ലേറ്റ് ചേര്‍ത്ത വേറിട്ട ഒരു പരീക്ഷണമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരാൾ വാഴയിലയിൽ ചോക്ലേറ്റ്-ഇഡ്ഡലി മാവ് ഒഴിച്ച് ഒരു ട്രേയിൽ വയ്ക്കുന്നതും തുടർന്ന് ആവിയിൽ വയ്ക്കുന്നതും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അതിലേയ്ക്ക് ചോക്ലേറ്റ് സിറപ്പും മിഠായിയും മുകളിൽ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ഐസ്ക്രീം അതിനൊപ്പം നല്‍കുന്നുണ്ട്. "ചൂടുള്ള സോസും രുചികരമായ ഐസ്ക്രീമും ഉള്ള ചോക്ലേറ്റ് ഇഡ്ഡലി"- എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
Also Read: ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം ആരും പ്രതീക്ഷിക്കാത്തത്; വൈറലായി വീഡിയോ