കണ്ണുകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍...

സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗവും ചില വിറ്റാമിനുകളുടെ കുറവു മൂലവും കണ്ണുകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

best vitamins for eye health and their natural sources

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗവും ചില വിറ്റാമിനുകളുടെ കുറവു മൂലവും കണ്ണുകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. വിറ്റാമിന്‍ എ

കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. ഇതിനായി ക്യാരറ്റ്, മാമ്പഴം, പപ്പായ, ഇലക്കറികള്‍ തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. വിറ്റാമിന്‍ ഇ 

വിറ്റാമിന്‍ ഇ ഒരു മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇതിനായി ചീര, ബദാം, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. വിറ്റാമിന്‍ സി

രോഗ പ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ സി സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, ബ്രൊക്കോളി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. സിങ്ക് 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി അണ്ടിപ്പരിപ്പ്, ഓട്സ്, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, ചിയ വിത്തുകള്‍, ഫ്ലാക്സ് സീഡ്, വാള്‍നട്സ് തുടങ്ങിയവ കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശ്വസന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios