അറിയാം സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

സ്ട്രോബെറി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണത്തോടൊപ്പം അവ കഴിക്കുമ്പോൾ. 

benefits of strawberries you didnt know

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ്​. ഇതിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

സ്ട്രോബെറിയിൽ വർണ്ണാഭമായ പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് സംരക്ഷണ ഫലമുണ്ട്. ഇതിലെ ആന്തോസയാനിഡിനുകൾക്ക് കോശജ്വലന അവസ്ഥകളും ഹൃദ്രോഗവും തടയുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

രണ്ട്...

സ്ട്രോബെറി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണത്തോടൊപ്പം അവ കഴിക്കുമ്പോൾ. 

മൂന്ന്...

സ്ട്രോബെറിയിൽ പോളിഫെനോൾസ് എന്ന സംരക്ഷിത സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ എലാജിക് ആസിഡ്, എലാജിറ്റാനിൻസ് എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ ചില പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ചും അവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. 

നാല്...

ചില ക്യാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എലാജിറ്റാനിൻസും ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, സ്ട്രോബെറി ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. 

അഞ്ച്...

സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ തോതിൽ പുറത്തുവിടാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിനും കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കൂ, കാരണം ഇതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios