ദിവസവും ഒരു പിടി നട്സ് കഴിക്കാം; അറിയാം ഗുണങ്ങള്‍...

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും നട്സില്‍ അടങ്ങിയിട്ടുണ്ട്.

Benefits Of Eating A Handful Of Nuts Daily azn

പതിവായി ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷക​ങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും നട്സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍  വാള്‍നട്സ്, ബദാം, കശുവണ്ടി, നിലക്കടല, പിസ്ത, ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ പറയുന്നു.

അറിയാം നട്സിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബര്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ നട്സ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വാള്‍നട്സില്‍ ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. 

രണ്ട്... 

നട്‌സ് കഴിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.  നട്സില്‍ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകള്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കും. വിറ്റാമിൻ ഇ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുൾപ്പെടെ ധാരാളം സൂക്ഷ്മ പോഷകങ്ങൾ നട്സില്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ നട്സില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നട്സില്‍ ആരോഗ്യകരമായ അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ​ഹൃദ്രോ​ഗ സാധ്യതയെ കുറയ്ക്കുന്നു.

നാല്...

നാരുകളാല്‍ സമ്പന്നമാണ് നട്സ്. പ്രോട്ടീനും അടങ്ങിയ ഇവ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാല്‍ നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

അഞ്ച്...

ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെ പിസ്ത പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ആറ്... 

ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്സുകള്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

എട്ട്...

ഫൈബര്‍ അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കോളിഫ്ലവറോ കാബേജോ, ആരോഗ്യ ഗുണം കൂടുതലാര്‍ക്ക്?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios