ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. കൂടാതെ കാത്സ്യം ധാരാളം ധാരാളം അടങ്ങിയ പാലില്‍ കുതിര്‍ത്ത് ഈന്തപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. അതിനാല്‍ ഇളം ചൂടു പാലില്‍ മൂന്ന് ഈന്തപ്പഴം വീതം കുതിര്‍ത്ത് പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
പോഷകങ്ങളാൽ സമ്പുഷ്ടമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. കൂടാതെ കാത്സ്യം ധാരാളം ധാരാളം അടങ്ങിയ പാലില്‍ കുതിര്‍ത്ത് ഈന്തപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. അതിനാല്‍ ഇളം ചൂടു പാലില്‍ മൂന്ന് ഈന്തപ്പഴം വീതം കുതിര്‍ത്ത് പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാരയുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം ഈന്തപ്പഴം കഴിക്കുന്നതാകും ഉചിതം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍...