ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കൂ, അറിയാം ഈ ഗുണങ്ങള്‍...
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സീഡുകളാണ് ചിയ വിത്തുകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കത്തിക്കാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ച് ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
മൂന്ന്...
രാവിലെ ചിയ സീഡ് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
നാല്...
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ ഇവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം...