ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?
ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വരെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈന്തപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വരെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യ വികാസത്തിന് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.
ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ? 100 ഗ്രാം ഈന്തപ്പഴത്തില്‍ 282 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഈന്തപ്പഴത്തിന്‍റെ ഉയര്‍ന്ന കലോറി ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നു. ദിവസവും നാല് ഈന്തപ്പഴം വച്ച് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. മലബന്ധം തടയുന്നു.
2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
3. ആരോഗ്യകരമായ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
4. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
5. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
6. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു.
7. തലച്ചോറിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
8. ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും.
9. അനീമയെ തടയാന്‍ സഹായിക്കും.
10. ആരോഗ്യകരമായ ശരീരഭാരം വര്‍ധിപ്പിക്കുന്നു.
11. ചര്‍മ്മത്തിനും തലമുടിക്കും മികച്ചത്.
രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നതാണ് ഏറെ ഗുണകരം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും.
Also Read: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...