രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 

Antioxidant Rich Drinks to add for immunity azn

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടതും പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്... 

മഞ്ഞള്‍ പാല്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമെല്ലാം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

ബെറി കൊണ്ടുള്ള സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍. അതിനാല്‍ ഇവ കൊണ്ടുള്ള സ്മൂത്തി തയ്യാറാക്കി കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

അഞ്ച്...

ഇളനീര്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം കോളിഫ്ലവർ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios