'ഇവരാണ് യഥാർത്ഥ ഹീറോകൾ'; പ്രചോദിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

പഴങ്ങള്‍ വില്‍ക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലെ താരം. ആളുകള്‍ വലിച്ചെറിയുന്ന ഇലകള്‍ ഈ സ്ത്രീ ശേഖരിച്ച് ചവറ്റുകുട്ടയിൽ നീക്കം ചെയ്യുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Anand Mahindra Calls This Fruit Seller Quiet Hero azn

നിരവധി വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ പ്രചോദിപ്പിക്കുന്ന പല തരം വീഡിയോകളും നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രചോദിപ്പിക്കുന്ന വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.  പഴങ്ങള്‍ വില്‍ക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലെ താരം. ആളുകള്‍ വലിച്ചെറിയുന്ന ഇലകള്‍ ഈ സ്ത്രീ ശേഖരിച്ച് ചവറ്റുകുട്ടയിൽ നീക്കം ചെയ്യുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കർണാടകയിലെ അങ്കോള ബസ് സ്റ്റാൻഡിൽ പഴങ്ങള്‍ വില്‍ക്കുകയാണ് ഈ സ്ത്രീ.  ഇലകളിൽ പൊതിഞ്ഞാണ് ഇവര്‍  പഴങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ ഇവരില്‍ നിന്നും ഇവ വാങ്ങിയ ആളുകളില്‍ പലരും ഇലകള്‍ ബസിന്‍റെ ജനാലകളിൽ നിന്ന് പുറത്തേയ്ക്ക് അലക്ഷ്യമായി എറിയുകയായിരുന്നു. ഇത് കണ്ട വില്‍പ്പനക്കാരി നിലത്തു നിന്നും അവ പെറുക്കിയെടുത്ത്  അടുത്തുള്ള ചവറ്റുകുട്ടയിൽ നീക്കം ചെയ്യുകയായിരുന്നു. 

ഇവരാണ് യഥാർത്ഥ ഹീറോകൾ എന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്. കൂടാതെ ഇവര്‍ ആരാണെന്നും ഇവരുടെ മറ്റ് വിവരങ്ങളും അദ്ദേഹം ആരാഞ്ഞു.  'അവളുടെ ഈ പ്രയത്‌നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ലെന്നും അഭിനന്ദിക്കപ്പെടുന്നുവെന്നും അവൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അത് എങ്ങനെ ചെയ്യാമെന്ന് ആര്‍ക്കെങ്കിലും നിർദ്ദേശിക്കാമോ?  ആ പ്രദേശത്ത് താമസിക്കുന്ന ഒരാളെ കണ്ടെത്താൻ കഴിയുമോ, അവരെ ബന്ധപ്പെടാൻ കഴിയുമോ?'- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ആരായാലും ഇവര്‍ ഹീറോയായി എന്നാണ് പലരും കമന്‍റ് ചെയ്തത്. 

 

 

 

 

 

 

 

Also Read: റോഡരികിലുള്ള വൃദ്ധനെ വെള്ളം കുടിക്കാന്‍ സഹായിച്ച് പെണ്‍കുട്ടി; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios