'എല്ലാ ആഴ്ചയും ഇന്ത്യൻ റെസ്റ്റോറന്‍റില്‍ കഴിക്കാനെത്തുന്ന അമേരിക്കൻ കുടുംബം'; വീഡിയോ...
വീഡിയോയില്‍ ഇന്ത്യൻ റെസ്റ്റോറന്‍റിലെ വെജ്- ബഫറ്റ് ആണ് കാണുന്നത്. ഇതില്‍ ഇഡ്ലി, പാനി പൂരി, വട, പാലക് പനീര്‍, ബിരിയാണി, പുലാവ്, ഷഹി പനീര്‍ തുടങ്ങി ജലേബി, ഹല്‍വ പോലുള്ള പലഹാരങ്ങള്‍ വരെ കാണാം. എയ്‍റ്റെൻ ആണെങ്കില്‍ മിക്കവാറും എല്ലാ വിഭവങ്ങളും ഒന്ന് രുചിച്ചുനോക്കുന്നുണ്ട്.
നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഭക്ഷണങ്ങളെ കുറിച്ചുള്ളതായിരിക്കും. ഓരോ പ്രദേശങ്ങളിലെയും രുചിവൈവിധ്യങ്ങള്‍, സ്ട്രീറ്റ് ഫുഡ്, പാചകത്തിലെ പരീക്ഷണങ്ങള്‍, ഭക്ഷണപ്രേമികള്‍ക്കിടയില്‍ വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫുഡ് വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്.
ഇപ്പോഴിതാ ഒരു അമേരിക്കൻ ഫുഡ് വ്ളോഗറുടെ ഒരു വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. എയ്‍റ്റെൻ എന്ന വ്ളോഗറുടെ ഈ വീഡിയോ ഏരെയും കണ്ടിരിക്കുന്നത് ഇന്ത്യക്കാര്‍ ആണെന്നതാണ് കൊതുകം. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.
എന്താണെന്നുവച്ചാല്‍, എയ്‍റ്റെൻ തന്‍റെ വീഡിയോയില്‍ ഇന്ത്യൻ വിഭവങ്ങള്‍ വില്‍ക്കുന്ന റെസ്റ്റോറന്‍റിലെത്തി അവിടത്തെ വിഭവങ്ങളെല്ലാം കഴിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇദ്ദേഹത്തിന്‍റെ കുടുംബവും കൂടെയുണ്ട്.
എയ്‍റ്റെൻ കഴിക്കുന്നത് ഇന്ത്യൻ വിഭവങ്ങളാണെന്നത് കൊണ്ട് മാത്രമല്ല, ഇന്ത്യക്കാര്‍ ഈ വീഡിയോ കൂടുതലായി കണ്ടിരിക്കുന്നത്. താൻ കുട്ടിയായിരിക്കുമ്പോള്‍ തന്നെ തന്‍റെ കുടുംബം എല്ലാ ആഴ്ചയും ഇന്ത്യൻ റെസ്റ്റോറന്‍റുകളില്‍ പോയി ഇന്ത്യൻ ഭക്ഷണം കഴിക്കാറുണ്ടെന്ന് എയ്‍റ്റെൻ വീഡിയോയില്‍ പറയുന്നുണ്ട്. ഇതാണ് ഇന്ത്യക്കാരായ കാഴ്ചക്കാരെയെല്ലാം വീഡിയോ ആകര്‍ഷിക്കാൻ കാരണമായിരിക്കുന്നത്.
വീഡിയോയില്‍ ഇന്ത്യൻ റെസ്റ്റോറന്‍റിലെ വെജ്- ബഫറ്റ് ആണ് കാണുന്നത്. ഇതില്‍ ഇഡ്ലി, പാനി പൂരി, വട, പാലക് പനീര്‍, ബിരിയാണി, പുലാവ്, ഷഹി പനീര്‍ തുടങ്ങി ജലേബി, ഹല്‍വ പോലുള്ള പലഹാരങ്ങള്‍ വരെ കാണാം. എയ്‍റ്റെൻ ആണെങ്കില്‍ മിക്കവാറും എല്ലാ വിഭവങ്ങളും ഒന്ന് രുചിച്ചുനോക്കുന്നുണ്ട്.
എല്ലാം ആസ്വദിച്ചാണ് ഇദ്ദേഹവും കുടുംബവും കഴിക്കുന്നത്. ഇന്ത്യൻ വിഭവങ്ങളും പേരും എയ്‍റ്റെൻ വളരെ നന്നായി പറയുന്നുണ്ട് എന്നാണ് വീഡിയോ കണ്ട ഇന്ത്യക്കാരായ ആളുകള്‍ കമന്‍റില്‍ പറയുന്നത്. എന്തായാലും ഇദ്ദേഹത്തിന്‍റെ വീഡിയോ ഇന്ത്യക്കാരായ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് തന്നെ പറയാം.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍...