പതിവായി പേരയ്ക്ക കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. 

Amazing Guava Benefits you must know azn

നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന ഒന്നാണ് പേരയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലം കൂടിയാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. 

അറിയാം പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം ഇവ നൽകുന്നു. 

രണ്ട്...

​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു. 

മൂന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. അതിനാല്‍ പതിവായി പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം. 

അഞ്ച്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. 

ആറ്... 

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. 

ഏഴ്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. 

എട്ട്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. പേരയ്ക്കയിലെ മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: പ്രമേഹം മുതല്‍ മലബന്ധം വരെ തടയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios