വിറ്റാമിന്‍ ബി12-ന്‍റെ കുറവുണ്ടോ? ഈ ഒരൊറ്റ ഭക്ഷണം പതിവായി കഴിക്കൂ...

തലച്ചോറിന്‍റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്.

add this food if you have vitamin b12 deficiency

ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12.  ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെനിര്‍മാണത്തിനും വിറ്റാമിന്‍  ബി12 ആവശ്യമാണ്. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്.

ചര്‍മ്മത്തില്‍ മഞ്ഞ നിറം, ചുവന്ന നാക്ക്, വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം,  പെട്ടെന്ന് ഭാരം നഷ്ടമാകൽ, ക്ഷീണം, തളര്‍ച്ച,  തലവേദന, മനംമറിച്ചിൽ, ഛർദി  തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 

ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുട്ട. മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്.  പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. മുട്ട സള്‍ഫര്‍ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: മുട്ടുവേദന മാറാന്‍ ഈ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios