ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

പഞ്ചസാര, എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ് മീറ്റ്, ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചര്‍മ്നത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. പഴച്ചാറുകളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Add these drinks to your Diet for healthy and Glowing Skin

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ആരോഗ്യമുള്ള, സൗന്ദര്യമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല കാര്യങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം. 

ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പഞ്ചസാര, എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ് മീറ്റ്, ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. പഴച്ചാറുകളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. 'അള്‍ട്രാവയലറ്റ് റേഡിയേഷന്‍' വഴി ചര്‍മ്മത്തലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്‍റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ പതിവാക്കാം. 

രണ്ട്...

നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ശരീരം തണുപ്പിക്കാനും നാരങ്ങാ വെള്ളം സഹായിക്കും. 

മൂന്ന്...

മഞ്ഞളിന്‍റെയും പാലിന്‍റെയും ഗുണങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണ്. 

നാല്...

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് തുളസി. വിറ്റാമിൻ എ, സി, കാത്സ്യം, സിങ്ക്, ഇരുമ്പ്, തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ തുളസി രോഗപ്രതിരോധശേഷി കൂട്ടാന്‍ വളരെ അധികം സഹായിക്കും. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്. 

അഞ്ച്...

ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇളനീര്‍. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും.  നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. ഒപ്പം ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കും. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇളനീര്‍ പതിവായി കുടിക്കാം.  

Also Read: ആരോഗ്യപ്രദവും രുചികരവുമായ സ്മൂത്തിയുമായി കുഞ്ചാക്കോ ബോബന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios