വിറ്റാമിന്‍ 'എ'യുടെ അഭാവം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ഏറെ ഗുണം ചെയ്യും.

8 vitamin A rich foods you must add in your diet azn

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ 'എ'യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ക്യാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താം.  

രണ്ട്...

മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ബ്രൊക്കോളി ആണ്  അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ മാത്രമല്ല, വിറ്റാമിന്‍ സി, ഇ, നാരുകള്‍, പ്രോട്ടീനുകള്‍, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവയും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. 

ആറ്...

പപ്പായ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നതും  നല്ലതാണ്. 

ഏഴ്...

വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. 

എട്ട്...

പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios