വിഷാദത്തെ അകറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

വിഷാദ രോഗം അഥവാ ഡിപ്രഷൻ എന്ന മാനസികാവസ്ഥയെ കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. 

8 foods that reduce depression

വിഷാദ രോഗം അഥവാ ഡിപ്രഷൻ എന്ന മാനസികാവസ്ഥയെ കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള വിഷാദത്തെ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

2. ഇലക്കറികള്‍

വിറ്റാമിന്‍ സിയും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും വിഷാദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

3.  സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയവ കഴിക്കുന്നതും മാനസികാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. 

4. നേന്ത്രപ്പഴം

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

5. പ്രോട്ടീന്‍

പാല്‍, നെയ്യ് തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. 

6. ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ  ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. മഞ്ഞള്‍
 
മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ മാനസികാരോഗ്യത്തിന് നല്ലതാണ്. 

8. നട്സും സീഡുകളും 

മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും വിഷാദത്തെ തടയാനും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിയര്‍പ്പ് ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios