കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

7 foods to increase good bacteria in your gut azn

വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്താനും  സഹായിക്കും.  

രണ്ട്... 

വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഇവ  കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് വെളുത്തുള്ളി. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

വെള്ളിച്ചെണ്ണയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വയറിലെ ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ല ബാക്ടീരിയകളുടെ എണ്ണത്തെ വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആറ്... 

ബട്ടര്‍മില്‍ക്ക് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്... 

ഓട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയതും പ്രീബയോട്ടിക് ഗുണങ്ങള്‍ ഉള്ളതുമായ ഓട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios