സന്തോഷം കൂട്ടാൻ 'ഡോപാമൈൻ'; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡോപാമൈനെ കൂട്ടാന്‍ സഹായിക്കും. 
 

7 dopamine boosting foods that make you happy

തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററായ ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്‍കുന്ന ഒരു ഹോർമോണാണ്. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡോപാമൈനെ കൂട്ടാന്‍ സഹായിക്കും. 

ഡോപാമൈന്‍റെ അളവ് കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

നട്സും സീഡുകളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇതിനായി ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്... 

പയറുവര്‍ഗങ്ങള്‍, സോയ, ബീന്‍സ് തുടങ്ങി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.

മൂന്ന്... 

ഡാർക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഇവ കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

നാല്... 

ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്... 

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇവയും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ആറ്... 

സ്ട്രോബെറിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവയും മാനസികാവസ്ഥയെ പോസിറ്റീവായി ഗുണം ചെയ്യും. 

ഏഴ്... 

വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി അവക്കാഡോ കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubeviddeo


 

Latest Videos
Follow Us:
Download App:
  • android
  • ios