മലബന്ധം അകറ്റാൻ കഴിക്കേണ്ട മികച്ച ഏഴ് ഭക്ഷണങ്ങള്‍...
വെള്ളം കുടിക്കാതിരിക്കുക, നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവ്, ചില ആരോഗ്യ പ്രശ്നങ്ങള്‍, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകും.
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. വെള്ളം കുടിക്കാതിരിക്കുക, നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവ്, ചില ആരോഗ്യ പ്രശ്നങ്ങള്‍, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകും.
മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
പ്രൂൺസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. ഫൈബര്‍ അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
രണ്ട്...
ഉണക്കമുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കുതിർത്ത് വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും.
മൂന്ന്...
ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും.
നാല്...
ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.
അഞ്ച്...
നെയ്യും മലബന്ധത്തെ തടയാന്‍ സഹായിക്കും. ഒപ്പം ഗ്യാസ്, അസിഡിറ്റി തുടങ്ങി എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും നെയ്യ് പരിഹാരമാണ്.
ആറ്...
ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
ഏഴ്...
തൈരാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മഞ്ഞുകാലത്ത് ദിവസവും നെല്ലിക്ക കഴിക്കൂ; അറിയാം ഗുണങ്ങള്‍...