കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് എണ്ണകള്‍...

വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചില വിത്തുകളുടെ എണ്ണകള്‍. 

5 Seed Oils for a healthy gut

വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചില വിത്തുകളുടെ എണ്ണകള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ചിയ സീഡ് ഓയിൽ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുകളും ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ കുടലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഇവ സഹായിക്കും. 

രണ്ട്... 

സൺഫ്‌ളവർ സീഡ് ഓയിൽ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ഒമേഗ 6 ഫാറ്റി ആസിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

മൂന്ന്... 

ഫ്ളാക്സ് സീഡ് ഓയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ്. ഫ്ളാക്സ് സീഡുകൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ മികച്ച ഉറവിടമാണ്. ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. കുടലിന്‍റെ ആരോഗ്യത്തിനായും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

മത്തങ്ങ വിത്ത് എണ്ണയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഫൈബര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ സീഡ് ഓയിലും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

എള്ള് വിത്തിന്‍റെ എണ്ണയാണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3, ഒമേഗ -6, ഒമേഗ -9 ഫാറ്റി ആസിഡുകളും ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി മാതള നാരങ്ങ കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios