വയറു കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ അഞ്ച് ഭക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും പ്രധാനമാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
അമിത വണ്ണമാണ് പലരുടെയും ഒരു പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും പ്രധാനമാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
ഒന്ന്...
ജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.
മൂന്ന്...
കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ഫൈബര്‍ അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും. കലോറിയെ കത്തിക്കാനും ഇവ സഹായിക്കും.
നാല്...
കറുവപ്പട്ട ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
അഞ്ച്...
ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...