ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...
ചിലരില്‍ ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കാം. അത്തരക്കാര്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തില്‍ ആ മാറ്റങ്ങള്‍ അറിയാന്‍ കഴിയും. എന്നാല്‍ ചിലരില്‍ ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കാം. അത്തരക്കാര്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ശുദ്ധ ജലം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കണം. ശരീരത്തിന്‍റെ ആരോഗ്യത്തിനും അത് ഗുണം ചെയ്യും.
രണ്ട്...
നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
മൂന്ന്...
ക്യാരറ്റ് ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
നാല്...
മഞ്ഞള്‍ ചായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അഞ്ച്...
ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്‍റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ പതിവാക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...