ഐസ്‌ലന്‍ഡ് യുവതിയെ വിവാഹം കഴിച്ചാല്‍ ലക്ഷപ്രഭുവാകാം; പരസ്യം സത്യമോ?
ഐസ്ലാന്‍ഡിലെ പുരുഷ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്.
ഐസ്ലാന്‍ഡിലെ യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസ്ലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്‍റായി നല്‍കുന്നുവെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ഐസ്ലാന്‍ഡിലെ പുരുഷ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ബ്ലോഗ് സൈറ്റുകള്‍, ഫേസ്ബുക്ക് എന്നിവയിലും പ്രചാരണം വ്യാപകമായി. മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ഗ്രാന്‍റായി നല്‍കുന്നതെന്നാണ് പ്രചാരണം. എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ട സംപിളായ ഓഫറാണ്. ഭര്‍ത്താക്കന്മാരാവാന്‍ വന്‍തുക പ്രതിഫലം എന്നാ യുവതികളുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. സ്ത്രീ പുരുഷ അനുപാതത്തിലെ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചില്‍ പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് കുറിപ്പ് അവകാശപ്പെടുന്നത്. ഐസ്ലാന്‍ഡ് സ്വദേശികള്‍ അല്ലാത്ത പുരുഷന്മാര്‍ക്കാണ് അവസരം എന്നും പ്രചാരണം വാദിക്കുന്നു. തായ്ലാന്‍ഡിലെ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂംലൈവ് കണ്ടെത്തിയത്. 2016മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിലുള്ളതാണ് ഈ വാദമെന്നാണ് ബൂം ലൈവ് വിശദമാക്കുന്നത്. ഈ പ്രചാരണം ആദ്യമുണ്ടായ 2016ല്‍ നിരവധി ആപ്ലിക്കേഷനാണ് ലഭിച്ചതെന്നാണ് ഐസ്ലാന്‍ഡിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. 2018ലും ഈ പ്രചാരണം തെറ്റാണെന്ന് ഐസ്ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം വിശദമാക്കിയിരുന്നു.
ഐസ്ലാന്‍ഡ് യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസ്ലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്‍റായി നല്‍കുമെന്ന നിലയിലെ പ്രചാരണം വ്യാജമാണ്.