'എല്ലാ വനിതകള്‍ക്കും മാസംതോറും മോദി സര്‍ക്കാരിന്‍റെ 2000 രൂപ'; പ്രചാരണം സത്യമോ?

പ്രധാനമന്ത്രി മഹിളാ സമ്മാന്‍ യോജന എന്ന പദ്ധതി അനുസരിച്ചാണ് മാസം തോറും രണ്ടായിരം രൂപ വീതമുള്ള ധനസഹായം എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നു. 

reality of claim modi government issuing 2000 rupees for women every month

'മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വനിതകള്‍ക്കും മാസം തോറും 2000രൂപ വീതം നല്‍കുന്നു'. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ഒരു വീഡിയോ പ്രചാരണത്തിലെ അവകാശവാദമാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ വനിതകള്‍ക്കായി മാസം തോറും രണ്ടായിരം രൂപ വീതം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ? 

സര്‍ക്കാരി അപ്ഡേറ്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ പ്രചാരണം നടക്കുന്നത്. പ്രധാനമന്ത്രി മഹിളാ സമ്മാന്‍ യോജന എന്ന പദ്ധതി അനുസരിച്ചാണ് മാസം തോറും രണ്ടായിരം രൂപ വീതമുള്ള ധനസഹായം എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നു. അപേക്ഷയിലെ ചെറിയ തെറ്റുപോലും അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പണം നേരിട്ട് ബാങ്കിലേക്ക് എത്തുമെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിയും ആരംഭിച്ചിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് മാസം തോറും രണ്ടായിരം രൂപ വീതം മോദി സര്‍ക്കാര്‍ നല്‍കുന്നുവെന്ന പ്രചാരണം വ്യാജമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios