Fact Check : സൈന്യത്തില്‍ സിഖ് വിഭാഗത്തെ ഒഴിവാക്കണം; ക്യാബിനറ്റ് സുരക്ഷ കമ്മിറ്റിയുടെ പേരിലും വ്യാജ വാർത്ത
ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് ദേശവിരുദ്ധ ശക്തികള്‍ വ്യാജ പ്രചരണം സജീവമാക്കിയിരിക്കുന്നത്
ദില്ലി: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വ്യാജ വാർത്തകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. അത്തരത്തിലുള്ള വ്യാജ വാർത്തകളിൽ ഇന്ന് ശ്രദ്ധേയമായത് ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ പേരിലുണ്ടായതാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിഖ് വിഭാഗത്തെ ഒഴിവാക്കാന്‍ ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി നീക്കമെന്ന പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് ദേശവിരുദ്ധ ശക്തികള്‍ വ്യാജ പ്രചരണം സജീവമാക്കിയിരിക്കുന്നത്.
ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി സ്ഥിരമായി കൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സിഖ് വിഭാഗത്തെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചർച്ചയും നടന്നിട്ടില്ല. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചേരുന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ ദൃശ്യങ്ങളാണ് ദേശവിരുദ്ധ ശക്തികള്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വ്യാജവാർത്തയ്ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യാജ വാർത്ത പ്രചരിക്കുന്നത് ഇങ്ങനെ