Fact Check- 'തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക്' എന്ന പ്രചാരണം- സ്‌ക്രീന്‍ഷോട്ട് വ്യാജം
ബ്രേക്കിംഗ് ന്യൂസ്- 'തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന' എന്ന തലക്കെട്ടിലാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ മേയര്‍(Thiruvananthapuram Corporation Mayor) ആര്യ രാജേന്ദ്രന്‍(Arya Rajendran ) ബിജെപിയിലേക്കെന്ന്(BJP) സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റേത് എന്ന് തോന്നിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട്
വസ്‌തുത
ബ്രേക്കിംഗ് ന്യൂസ്- 'തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിട്ടില്ല. ആര്യ രാജേന്ദ്രന്‍റെ ചിത്രത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റേതിന് സമാനമായ ഫോണ്ട് എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ തകൃതിയായി നടക്കുന്നത്.
2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവൻമുകൾ വാർഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറായത്. 21-ാം വയസിലായിരുന്നു മേയറായി ആര്യ അധികാരമേറ്റത്.
തള്ളും വ്യാജവാര്‍ത്തയും മുറപോലെ, ആ 'ഡിനോസര്‍' പാമ്പ് സത്യത്തില്‍ ഏതു നാട്ടുകാരനാണ്?