ഇപ്പോഴും ജീവിച്ചിരിക്കുന്ന ബുദ്ധ സന്യാസി, 201 വയസ് !; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

'201 വയസുള്ള'  ബുദ്ധ സന്യാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. എന്നാല്‍ 92 വയസ് പ്രായമുള്ളപ്പോള്‍ മരണമടഞ്ഞ സന്യാസിയുടെ ചിത്രമാണ് 201 വയസുകാരന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. 

201 year old buddhist monk still alive Fake Post Resurfaces Again fact check report

ദില്ലി: ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയോ? ഇങ്ങനെയൊരാള്‍ ജീവനോടെയുണ്ടെന്നുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും കണ്ട് അന്തംവിട്ടിരിക്കുകയാണ് ആളുകള്‍. 'ലോകത്തെ ഏറ്റവും പ്രായം ചെന്ന മനുഷ്യനാണ് ഈ 201 വയസുകാരന്‍. നേപ്പാളിലെ ഗുഹയില്‍ ധ്യാനത്തിലിരിക്കേയാണ് ഇദേഹത്തെ കണ്ടെത്തിയത്' എന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

'201 വയസുള്ള'  ബുദ്ധ സന്യാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. എന്നാല്‍ 92 വയസ് പ്രായമുള്ളപ്പോള്‍ മരണമടഞ്ഞ സന്യാസിയുടെ ചിത്രമാണ് 201 വയസുകാരന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. കാവി വസ്ത്രം ധരിച്ച പ്രായമായ ബുദ്ധ സന്യാസിക്കൊപ്പം  മെഡിക്കൽ പ്രൊഫഷണലുകൾ  നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സന്യാസിക്ക് 201 വയസ്സുണ്ടെന്നും നേപ്പാളിലെ പർവതനിരകളിലെ ഒരു ഗുഹയിൽ വച്ചാണ്  അദ്ദേഹത്തെ കണ്ടെത്തിയത് എന്നും  അവകാശപ്പെട്ടാണ് പലരും ഈ ചിത്രം പങ്കു വച്ചത്.

എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്ന് ഫേസ്ബുക്കിന്‍റെ ഫാക്ക്റ്റ് ചെക്കിംഗ് വെബ്സൈറ്റായ  ന്യൂസ്‌ചെക്കർ കണ്ടെത്തി. ഈചിത്രം സമാനമായ അടിക്കുറിപ്പുകളോടെ നേരത്തെയും നിരവധി പേര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് ന്യൂസ്‌ചെക്കർ കണ്ടെത്തിയത്. വൈറൽ ഇമേജിൽ റിവേഴ്‌സ് സെർച്ച് നടത്തി പ്പോള്‍ ഈ ചിത്രം   ബുദ്ധ സന്യാസി മരിച്ച് രണ്ട് മാസത്തിന് ശേഷം മൃതദേഹം ശവപ്പെട്ടിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം  യുഎസിലെ  ദി സൺ എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട് .2018  ജനുവരി 22-നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് ലുവാങ് ഫോർ പിയാൻ എന്ന് പേരുള്ള 92 വയസ്സുകരനാണ്  സന്യാസി. അദ്ദേഹം 2017 നവംബർ 16 ന് തന്‍റെ 92-ാം വയസില്‍  തായ്‌ലന്‍റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ആശുപത്രിയിൽ അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങിയതാണ്.

201 year old buddhist monk still alive Fake Post Resurfaces Again fact check report

അദ്ദേഹത്തിന്റെ മരണശേഷം ഏതാനും മാസങ്ങൾക്ക് ശേഷം, ബുദ്ധമത ആചാരപ്രകാരം, അദ്ദേഹത്തിന്റെ അനുയായികൾ വസ്ത്രം മാറുന്നതിനായി അദ്ദേഹത്തിന്റെ ശവകുടീരം തുറന്ന് മൃതദേഹം പുറത്തെടുത്തിരുന്നു.   ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ അത് ദ്രവിച്ചിട്ടില്ലായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള സന്യാസിയുടെ ചിത്രം   അനുയായികൾ  പകര്‍ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ നേപ്പാളില്‍ ധ്യാനത്തിലിരിക്കുന്ന '201 വയസുള്ള'  ബുദ്ധ സന്യാസി എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ന്യൂസ്‌ചെക്കർ വ്യക്തമാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios