'ഫിഷിംഗ് ഫ്രീക്കനാ'യി രാഹുൽ ഗാന്ധി: വ്ലോഗ് ഇറങ്ങി

ഉള്‍ക്കടലിലെത്തി വള്ളക്കാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതും വല നിവര്‍ത്താനായി കടലില്‍ ഇറങ്ങുന്നതും ബോട്ടിലിരുന്ന് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. 

vlogger sebin releases rahul gandhi fishing experiences in kollam in new video

കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഉള്‍ക്കടലില്‍ പോയി മീന്‍പിടിക്കാന്‍ ലഭിച്ച അവസരത്തിന്‍റെ വീഡിയോയുമായി പ്രശസ്ത വ്ലോഗര്‍ സെബിന‍്‍ സിറിയക്. എന്തോ സര്‍പ്രൈസ് സെബിന്‍ മറച്ചുപിടിക്കുന്നുണ്ടെന്ന് മനസിലായെങ്കിലും അത് രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് കരുതിയില്ലെന്ന്  തങ്കശ്ശേരി ഹാര്‍ബറിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് രണ്ട് മണിക്കൂറോളം

രാഹുല്‍ ഗാന്ധി എത്തുവരെ സെബിന്‍ വിവരം വള്ളക്കാരെ അറിയിച്ചിരുന്നുമില്ല. ഉള്‍ക്കടലിലെത്തി വള്ളക്കാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതും വല നിവര്‍ത്താനായി കടലില്‍ ഇറങ്ങുന്നതും ബോട്ടിലിരുന്ന് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ലൈഫ് ജാക്കറ്റ് വേണമോയെന്ന് ആശങ്കപ്പെടുന്ന മത്സ്യബന്ധനത്തൊഴിലാളികളോട് താനൊരു സ്കൂബാ വിദഗ്ധനാണെന്ന് പറഞ്ഞ് ധൈര്യപ്പെടുത്തുന്ന രാഹുലും വീഡിയോയിലുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളുടെ കടലിലെ ജീവിതത്തേക്കുറിച്ച് അറിയുക തന്‍റെ സ്വപ്നമായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

'മത്സ്യത്തൊഴിലാളികൾക്ക് പ്രകടന പത്രികയിൽ പ്രത്യേക പരിഗണന', പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞ് രാഹുൽ ഗാന്ധി

ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ കടല്‍ യാത്ര. 


l

Latest Videos
Follow Us:
Download App:
  • android
  • ios