200 കോടിയിലും 'നോണ്‍ സ്‌റ്റോപ്പ്'! 'ഉറി'യുടെ ഒരു മാസത്തെ കളക്ഷന്‍
റിലീസിന്റെ അഞ്ചാമത്തെ വെള്ളിയാഴ്ച ബാഹുബലി 2 നേടിയത് 1.56 കോടിയായിരുന്നെങ്കില്‍ ഉറി നേടിയത് 2.13 കോടിയാണ്.
ഇന്ത്യന്‍ ആര്‍മി നടത്തിയ മിന്നലാക്രമണത്തിന്റെ ചലച്ചിത്ര രൂപത്തിന്, റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ആദിത്യ ധര്‍ സംവിധാനം ചെയ്ത് വിക്കി കൗശല്‍ നായകനായ ചിത്രം ജനുവരി 11നാണ് തീയേറ്ററുകളിലെത്തിയത്. റിലീസിന് ശേഷമുള്ള അഞ്ചാമത്തെ വെള്ളിയാഴ്ചയും ചിത്രത്തിന് മികച്ച കളക്ഷനാണ്. അഞ്ചാമത്തെ വെള്ളിയാഴ്ച നേടുന്ന കളക്ഷനില്‍ 'ഉറി' ബാഹുബലി 2നെ (ഹിന്ദി പതിപ്പ്) മറികടക്കുകയും ചെയ്തു.
റിലീസിന്റെ അഞ്ചാമത്തെ വെള്ളിയാഴ്ച ബാഹുബലി 2 നേടിയത് 1.56 കോടിയായിരുന്നെങ്കില്‍ ഉറി നേടിയത് 2.13 കോടിയാണ്. ഇതുവരെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 202.52 കോടിയിട്ടുണ്ട്. വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. യുഎസ്, കാനഡ, യുഎഇ-ജിസിസി, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 42.48 കോടി രൂപ (ആറ് മില്യണ്‍ ഡോളറിനടുത്ത്).
രാജ്യം തിരിച്ചുള്ള കളക്ഷന്‍
യുഎസ്+ കാനഡ- 3.353 മില്യണ്‍ ഡോളര്‍
യുഎഇ+ ജിസിസി- 1.382 മില്യണ്‍ ഡോളര്‍
ഓസ്‌ട്രേലിയ- 5.92 ലക്ഷം ഡോളര്‍
യുകെ- 2.35 ലക്ഷം ഡോളര്‍
സിംഗപ്പൂര്‍- 2.21 ലക്ഷം ഡോളര്‍
ന്യൂസിലന്‍ഡ്- 1.03 ലക്ഷം ഡോളര്‍
സൗത്ത്+ ഈസ്റ്റ് ആഫ്രിക്ക- 42,000 ഡോളര്‍
ഫിജി- 12,000 ഡോളര്‍
പോളണ്ട്- 6,000 ഡോളര്‍
റഷ്യ- 5,000 ഡോളര്‍
ജര്‍മനി- 14,000 ഡോളര്‍
നെതര്‍ലാന്‍ഡ്‌സ്- 3,000 ഡോളര്‍
(കണക്കുകള്‍ക്ക് കടപ്പാട്: തരണ്‍ ആദര്‍ശ്)