പൃഥ്വിരാജിന് എന്‍ഡിടിവി നല്‍കിയ സര്‍പ്രൈസ്! ഓര്‍മ്മ പങ്കുവച്ച് സുപ്രിയ
പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്ലേ ചെയ്യുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത് 2011ലാണ്. ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു വിവാഹം. പ്രണയകാലത്ത് ഒരിക്കല്‍ താനന്ന് ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനമായ എന്‍ഡിടിവി പൃഥ്വിക്ക് നല്‍കിയ സര്‍പ്രൈസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. 2012ല്‍ പുറത്തിറങ്ങിയ, തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'അയ്യാ'യുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിന് എന്‍ഡിടിവിയില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്.
തന്റെ ഭാര്യ സുപ്രിയ ഒരു മുന്‍ എന്‍ഡിടിവി റിപ്പോര്‍ട്ടറാണെന്നും ഇപ്പോള്‍ താന്‍ എന്താണോ അതിന് കാരണം ആ സ്ഥാപനമാണെന്നും സുപ്രിയ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി പൃഥ്വിരാജ് പറഞ്ഞു. പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്ലേ ചെയ്യുകയായിരുന്നു. പ്രണയകാലത്ത് പലപ്പോഴും സുപ്രിയയെ ഡ്രോപ്പ് ചെയ്യാന്‍ ഇവിടെ എത്തിയിരുന്നെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നുണ്ട്.
'ഞങ്ങള്‍ അടുപ്പം തുടങ്ങിയ കാലത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ജോലി ചെയ്യുകയാണ്. പലപ്പോഴും ഞാന്‍ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്തിട്ടുണ്ട്. ജനറല്‍ വാര്‍ത്തകള്‍ താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും ഇപ്പോഴും താന്‍ അത് മിസ് ചെയ്യുന്നുണ്ടെന്നും സുപ്രിയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പഴയ അഭിമുഖത്തില്‍ പറയുന്നു.' സമൂഹമാധ്യമങ്ങളില്‍ 'ത്രോബാക്ക് തേസ്‌ഡേ' എന്ന പേരില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മ പങ്കുവെക്കലിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയ ഈ വീഡിയോ ഫൂട്ടേജ് പങ്കുവച്ചത്.