Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് അതിജീവിച്ചത് വലിയൊരു പരീക്ഷണത്തെ: പേളി മാണി

ജീവിതത്തില്‍ തിരിച്ചടികള്‍ സ്വഭാവികമാണ് അതില്‍ നിന്നും നാം തിരിച്ചു കയറിവരണം. ബിഗ് ബോസില്‍ പലപ്പോഴും നമ്മള്‍ ഡൗണ്‍ ആവും അന്നേരം നമ്മള്‍ തന്നെ നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്തു കൊണ്ടു വരണം എന്ന അവസ്ഥയായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞാന്‍ കരയും പിന്നെ ബാത്ത് റൂമിലോ മറ്റോ പോയിരുന്നു സ്വയം ധൈര്യം കൊടുക്കും. ഇപ്പോ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു. ഓന്ത് എന്നൊരു പേരും കിട്ടി അങ്ങനെ.   

Perly maaney first reaction after big boss
Author
Mumbai, First Published Oct 1, 2018, 4:19 AM IST | Last Updated Oct 1, 2018, 4:19 AM IST

ബി​ഗ് ബോസ് സീസൺ വണിൽ റണർ അപ്പായ പേളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിച്ചപ്പോൾ...

ബിഗ്ബോസ് വേറിട്ടൊരു ജീവിതമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഒരു പ്രത്യേക തരം ഫീലിംഗാണ്. വളരെ സമാധാനം തോന്നുന്നു ക്യാമറയും മൈക്കൊന്നുമില്ല. ബി​ഗ് ബോസിനകത്ത് നമ്മുക്ക് എങ്ങോട്ടും വിളിക്കാനോ ആരേയും കാണാനോ സാധിക്കില്ല. ശരിക്കും പെട്ടു പോയ അവസ്ഥയായിരുന്നു. നമ്മള്‍ എപ്പോഴും സ്ട്രോംഗ് ആയിരിക്കണം പൊസീറ്റീവ് ആയിരിക്കണം എന്നൊക്കെ ആളുകളെ മോട്ടീവേറ്റ് ചെയ്ത ആളായിരുന്നു ഞാന്‍ അങ്ങനെയുള്ള ഞാന്‍ ബിഗ് ബോസില്‍ ചെന്നു തുടക്കം മുതല്‍ കരിച്ചിലായിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നായിരുന്നു എന്‍റെ പ്രധാന ടെന്‍ഷന്‍. 

ജീവിതത്തില്‍ തിരിച്ചടികള്‍ സ്വഭാവികമാണ് ബിഗ് ബോസില്‍ പലപ്പോഴും നമ്മള്‍ ഡൗണ്‍ ആവും അന്നേരം നമ്മള്‍ തന്നെ നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്തു കൊണ്ടു വരണം എന്ന അവസ്ഥയായിരുന്നു. ഇപ്പോ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു.  

ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല.... നമ്മുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത സാഹചര്യം വന്നാല്‍ അതില്‍ നിന്നും മാറി നില്‍ക്കാറാണ് എന്‍റെ പതിവ് പക്ഷേ ബിഗ് ബോസ് വീട്ടില്‍ അത് നടപ്പുള്ള കാര്യമില്ല. ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ   ഇത്രയും പേർ എന്നെ സപ്പോര്‍ട്ട് ചെയ്തു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. 

അമ്മയോട് വളരെ അറ്റാച്ച്ഡായ ആളാണ് ഞാന്‍ പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില  ശരിക്കും മനസ്സിലായി കാരണം വീട്ടില്‍ നമ്മുക്ക് എല്ലാം ചെയ്തു തരുന്നത് അമ്മയാണ് ബിഗ് ബോസ് വീട്ടില്‍ അതില്ലായിരുന്നു. എല്ലാം നമ്മള്‍ തന്നെ ചെയ്യണം നമ്മളെ സഹായിക്കാനോ ശ്രദ്ധിക്കാനോ ആരുമുണ്ടായിരുന്നില്ല. ഒരുപാട് കാര്യങ്ങൾ പഠിച്ചും ഒരുപാട് അനുഭവിച്ചുമാണ് ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.
 

Latest Videos
Follow Us:
Download App:
  • android
  • ios