ബോളിവുഡിലും വിജയം നേടി 'വിക്രവും വേദയും'; കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്‍റെ റീമേക്ക്

vikram vedha official box office collection 100 crores gross worldwide hrithik roshan saif ali khan

കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്‍ത ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം 25 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 425 കോടിയാണ്. അത്രത്തോളമില്ലെങ്കിലും ബോളിവുഡില്‍ നിന്നുള്ള മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം വേദയാണ് അത്.

മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‍കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്‍തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍ എത്രയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് എട്ട് ദിവസം കൊണ്ട് നേടിയത് 103.82 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ഇതില്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രം 31.72 കോടി വരും.

ALSO READ : 'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, പക്ഷേ മമ്മൂക്കയുടെ തീരുമാനം മറ്റൊന്നായിരുന്നു'

സെയ്ഫ് അലി ഖാന്‍ വിക്രത്തെ അവതരിപ്പിക്കുമ്പോള്‍ വേദയായാണ് ഹൃത്വിക് എത്തുന്നത്. രാധിക ആപ്തെ, രോഹിത്ത് സറഫ്, ഇഷാന്‍ ത്രിപാഠി, യോഗിത ബിഹാനി, ദ്രഷ്ടി ഭാനുശാലി, ഷരീബ് ഹാഷ്‍മി, സത്യദീപ് മിശ്ര, സുധന്വ ദേശ്‍പാണ്ഡെ, ഗോവിന്ദ് പാണ്ഡെ, മനുജ് ശര്‍മ്മ, ഭൂപേന്ദര്‍ നെഗി, ദേവ് ചൌഹാന്‍, കപില്‍ ശര്‍മ്മ, വിജയ് സനപ്, സൌരഭ് ശര്‍മ്മ  തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

Latest Videos
Follow Us:
Download App:
  • android
  • ios