മോഹൻലാലും വിജയിയും ഒപ്പത്തിനൊപ്പം; മമ്മൂട്ടിയുടെ ഒരു ചിത്രം മാത്രം, ആദ്യദിനം 'പണംവാരിയ' സിനിമകൾ
കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി കെജിഎഫ് 2 അടക്കിവാണ റെക്കോർഡ് ആണ് ലിയോ തകർത്തെറിഞ്ഞത്.
ഒരു പുതിയ ചിത്രം വിജയമാണോ പരാജയമാണോ എന്ന് തീരുമാനിക്കുന്നത് ബോക്സ് ഓഫീസിന്റെ അടിസ്ഥാനത്തിൽ ആണ്. ആവറേജ് പടമായാലും പരാജയം നേരിട്ട പടമായാലും ചിലപ്പോൾ ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരിക്കും. അഭിനേതാക്കളുടെ താരമൂല്യവും ഫാൻ ബേയ്സും ഒക്കെ ആകാം അതിന് കാരണം. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ലിയോ ഇപ്പോൾ കേരള ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യദിനം മികച്ച ഒപ്പണിംഗ് ലഭിച്ച പത്ത് സിനിമകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലിയോ.
കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി കെജിഎഫ് 2 അടക്കിവാണ റെക്കോർഡ് ആണ് ലിയോ തകർത്തെറിഞ്ഞത്. ലിയോ ഒന്നാമത് എത്തിയപ്പോൾ കെജിഎഫ്2, ഒടിയൻ എന്നീ ചിത്രങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. മോഹൻലാലിന്റെയും വിജയിയുടെയും മൂന്ന് വീതം ചിത്രങ്ങളാണ് ആദ്യദിനം മികച്ച കളക്ഷൻ നേടിയതെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് മാത്രമെ ഈ ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ. രജനികാന്തിന്റെയും ഒരു സിനിമ മാത്രമാണ് പട്ടികയിൽ ഉള്ളത്.
ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ
1. ലിയോ - 12 കോടി
2. കെജിഎഫ് 2 - 7.3 കോടി
3. ഒടിയൻ - 7.2 കോടി
4. ബീസ്റ്റ് - 6.6 കോടി
5. മരക്കാർ - 6.6 കോടി
6. ലൂസിഫർ - 6.3 കോടി
7. സർക്കാർ - 6.2 കോടി
8. ഭീഷ്മപർവ്വം - 5.9 കോടി
9. ജയിലർ - 5.85 കോടി
10. കിംഗ് ഓഫ് കൊത്ത - 5.75 കോടി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..