'അവതാര്‍ 2' നാലാമത്, കേരളത്തിലെ കളക്ഷനില്‍ ഞെട്ടിച്ച 10 മറുഭാഷാ ചിത്രങ്ങള്‍; ലിസ്റ്റില്‍ ഇടംപിടിക്കുമോ ലിയോ?

ഇതരഭാഷാ ചിത്രങ്ങളുടെ ഒരു പ്രധാന മാര്‍ക്കറ്റായി മാറിയിരിക്കുകയാണ് കേരളം

Top 10 Other Language Grossers in Kerala baahubali 2 kgf 2 jailer vikram rrr ponniyin selvan bigil leo thalapathy vijay nsn

കേരളത്തില്‍ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കളക്ഷന്‍ മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പ് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നുകേട്ട ആശങ്കയായിരുന്നു. എന്നാല്‍ രോമാഞ്ചവും 2018 ഉും കണ്ണൂര്‍ സ്ക്വാഡുമൊക്കെ വന്നതോടെ ആ ആശങ്ക അകന്നു. അതേസമയം ഇതരഭാഷാ ചിത്രങ്ങളുടെ ഒരു പ്രധാന മാര്‍ക്കറ്റായി മാറിയിരിക്കുകയാണ് കേരളമെന്നത് യാഥാര്‍ഥ്യമാണ്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ബി​ഗ് കാന്‍വാസ് ചിത്രങ്ങള്‍ മലയാളത്തിനേക്കാള്‍ പുറത്തുനിന്നാണ് വരുന്നത് എന്നതാണ് ഇതിന് കാരണം. കേരളത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇതരഭാഷാ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഹോളിവുഡില്‍ നിന്ന് വരെ സിനിമയുണ്ട് എന്നതാണ് കൗതുകം. ചുവടെയുള്ള ലിസ്റ്റ് കേരളത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇതരഭാഷാ ചിത്രങ്ങളുടേതാണ്. സിനിമകളും അവയുടെ കളക്ഷനും..

കേരളത്തിലെ 10 മറുഭാഷാ ഹിറ്റുകള്‍

1. ബാഹുബലി 2- 72.5 കോടി

2. കെജിഎഫ് 2- 68 കോടി

3. ജയിലര്‍- 57.7 കോടി

4. അവതാര്‍ 2- 40.25 കോടി

5. വിക്രം- 40.05 കോടി

6. ആര്‍ആര്‍ആര്‍- 25.5 കോടി

7. പൊന്നിയിന്‍ സെല്‍വന്‍ 1- 24.2 കോടി

8. ബി​ഗില്‍- 19.7 കോടി

9. ഐ- 19.65 കോടി

10. പൊന്നിയിന്‍ സെല്‍വന്‍ 2- 19.15 കോടി

ഈ ലിസ്റ്റിലേക്ക് വിജയിയുടെ വരാനിരിക്കുന്ന ചിത്രം ലിയോ ഇടംപിടിക്കുമോ എന്നതാണ് ട്രാക്കര്‍മാര്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഏറ്റവും ആരാധകരുള്ള മറുഭാഷാ താരങ്ങളിലൊരാളാണ് വിജയ്. ഇതുവരെ ചിത്രത്തിന് കേരളത്തില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന ഫാന്‍സ് ഷോകളുടെ എണ്ണം മാത്രം 425 ല്‍ ഏറെയാണ്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ചിത്രം കേരളത്തിലെ ടോപ്പ് 10 ഇതരഭാഷാ ഹിറ്റുകളുടെ കൂട്ടത്തില്‍ ഇടംപിടിക്കാനാണ് സാധ്യത. 

ALSO READ : 'കണ്ണൂര്‍ സ്ക്വാഡി'ന് മമ്മൂട്ടി കമ്പനി മുടക്കിയ തുക എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios