അവതാറുള്‍പ്പെട്ട പട്ടികയില്‍ വിജയ്‍യുടെ ലിയോയും, കളക്ഷൻ റെക്കോര്‍ഡ്, അമ്പരപ്പിക്കുന്ന വിജയമെന്ന് ഐമാക്സ്

വിജയ്‍യുടെ ലിയോ മറ്റൊരു വമ്പൻ കളക്ഷൻ റെക്കോര്‍ഡും നേടിയിരിക്കുകയാണ്.

Thalapathy Vijay starrer new film Leo creates another record IMAX Vice President announces hrk

വിജയ് നായകനായ ലിയോ ഒട്ടനവധി കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. ആ ആവേശം റിലീസിനേ പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ ലിയോയ്‍ക്ക് മറ്റൊരു വമ്പൻ കളക്ഷൻ റെക്കോര്‍ഡും ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വ്യാഴാഴ്‍ച ഐമാക്സില്‍ റിലീസ് ചെയ്‍ത ചിത്രങ്ങളില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഏഴാം സ്ഥാനത്താണ് ഓപ്പണിംഗ് കളക്ഷന്റെ അടിസ്ഥാനത്തില്‍ എത്തിയിരിക്കുന്നത്. വിജയ് നായകനായി ലിയോ എന്ന ചിത്രം വമ്പൻ നേട്ടത്തില്‍ ത്തിയത് ഐമാക്സ് കോര്‍പറേഷന്റെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, കൊറിയ, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് എന്നിവടങ്ങളിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ്. ആഗോള ഹിറ്റായ അവതാറടക്കമുള്ള വിവിധ ചിത്രങ്ങളുടെ പട്ടികയിലാണ് ലിയോയും ഇടംനേടിയിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 26 ഐമാക്സ് തിയറ്ററുകള്‍ ഉണ്ടായിട്ടും വിജയ് നായകനായ ലിയോ വെറും 10 സ്‍ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്‍തത് എന്നതിനാല്‍ വമ്പൻ വിജയമാണെന്നും പ്രീതം ഡാനിയല്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ മാത്രമല്ല ലിയോ ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ്നേടിയിട്ടുണ്ട്. ജയിലറിനെയാണ് ഗള്‍ഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കര്‍ണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോര്‍ഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പം ലിയോ റിലീസ് ചെയ്‍തിട്ടും തെലുങ്കിലും വിജയ്‍ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: ശോഭനയ്‍ക്കും രേവതിക്കുമൊപ്പം നായകനായി ഫഹദ്, സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios