ഷാരൂഖിനെ തടയാനാളില്ല, ജവാൻ 1000 കോടി മറികടന്നോ?, ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്
ഷാരൂഖിന്റെ ജവാന്റെ പുതിയ ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഷാരൂഖിന്റെ ജവാനെ. മികച്ച പ്രതികരണമാണ് ജവാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 536 കോടി രൂപ ജവാൻ നേടിയപ്പോള്‍ ആഗോളതലത്തില്‍ ആകെ 953.97 കോടിയുമാണ്.
ജവാൻ റിലീസായിട്ട് 16 ദിവസങ്ങളിലെ കളക്ഷൻ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹിന്ദി പതിപ്പ് മാത്രം 480.54 കോടി നേടിയിരിക്കുന്നു. തമിഴും തെലുങ്കും ആകെ 55.46 കോടി രൂപയാണ് നേടിയത് എന്നുമാണ് റിപ്പോര്‍ട്ട്. ജവാൻ ഇപ്പോഴും കുതിപ്പ് തുടരുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
റിലീസിന് ആഗോളതലത്തില്‍ ജവാൻ നേടിയത് 125.05 കോടി രൂപയാണ്. റിലീസിന് ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ റെക്കോര്‍ഡാണ് ജവാന്റേത്. ഇതിനു മുമ്പ് ഷാരൂഖ് ഖാന്റെ തന്നെ പഠാനായിരുന്നു ആ റെക്കോര്‍ഡ്. പഠാന്റെ ലൈഫ്‍ടൈം റെക്കോര്‍ഡില്‍ ജവാന്റെ കളക്ഷൻ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
ജവാൻ തമിഴകത്ത് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് സംവിധാനം ചെയ്‍തത്. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും എത്തി. ബോളിവുഡില്‍ അറ്റ്‍ലിയും നടി നയൻതാരയും ആദ്യമായി എത്തിയപ്പോള്‍ അത് വൻ വിജയമായി മാറുകയും ചെയ്‍തു. സംവിധാനത്തില്‍ അറ്റ്‍ലി പ്രശംസ നേടിയപ്പോള്‍ ചിത്രത്തില്‍ നയൻതാരയുടെ പ്രകടനവും മികച്ചതാണ് എന്ന് അഭിപ്രായങ്ങളുണ്ടായി. ദീപിക പദുക്കോണ്‍ പ്രിയാമണി, ജാഫര്‍ സാദിഖ്, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സാന്യ മല്‍ഹോത്ര,സഞ്‍ജീത് ഭട്ടാചാര്യ, ഗിരിജ, ആലിയ ഖുറേഷി, മുകേഷ് ഛബ്ര വിരാട ഘെലേനി, ഭരത് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. വില്ലൻ വേഷത്തില്‍ വിജയ് സേതുപതിയായിരുന്നു. ഛായാഗ്രാഹണം ജി കെ വിഷ്‍ണുവാണ്. സംഗീതം അനിരുദ്ധ് രവിചന്ദ്രൻ ആണ്.
Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക