റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം
സലാര്‍ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ക്കുന്നു.
കേരളത്തിലും സലാറിന് വമ്പൻ പ്രതീക്ഷകളാണ്. കേരളത്തില്‍ റെക്കോര്‍ഡിട്ട കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീലിനറേതായി എത്തുന്നതാണ് സലാര്‍. ബാഹുബലിയായി മലയാളികളുടെയും പ്രിയങ്കരനായ പ്രഭാസിനൊപ്പം ചിത്രത്തില്‍ പൃഥ്വിരാജും എത്തുമ്പോള്‍ ബോക്സ് ഓഫീസ് ആരവമാകും എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. പ്രഭാസിന്റെ സലാറിന് കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.
ഇതിനകം കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം നേടിക്കഴിഞ്ഞു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ ഡങ്കിക്ക് എട്ട് ലക്ഷമാണ് കളക്ഷൻ മുൻകൂറായി നേടാനായത് എന്നുമാണ് റിപ്പോര്‍ട്ട്. ഇതു കണക്കിലെടുത്താല്‍ ഇന്ത്യയിലെ പല കളക്ഷൻ റെക്കോര്‍ഡുകളും സലാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഡിസംബര്‍ 21ന് ഷാരൂഖ് ഖാൻ ചിത്രം ഡങ്കിയെത്തുമ്പോള്‍ പ്രഭാസിന്റെ സലാര്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക.
സലാര്‍ അടുത്ത സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എന്ന് നേരത്തെ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കളായിട്ടാണ് പ്രഭാസും പൃഥ്വിരാജും ചിത്രത്തില്‍ എത്തുക എന്ന നേരത്തെ പുറത്തുവിട്ട ഗാനത്തില്‍ നിന്നും മനസിലായിരുന്നു. വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക. പ്രഭാസാകട്ടേ ദേവ എന്ന സലാറായിട്ടും ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നു.
സലാറിന്റെ നിര്‍മാണം ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരങ്‍ദുറാണ് നിര്‍വഹിക്കുക. സലാര്‍ ഉഗ്രത്തിന്റെ റീമേക്കാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്‍ഥാനരഹിതമാണ് എന്ന് നിര്‍മാതാവ് വിജയ് കിരങ്‍ന്ദുര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക