ആടിത്തിമിർത്ത 'ജയിലർ'; രജനിക്കൊപ്പം കസറിയ മാത്യുവും നരസിംഹയും, ഒപ്പം വർമനും, ആകെ നേടിയത്

തെന്നിന്ത്യയിൽ 600 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ജയിലർ ഉള്ളത്.

rajinikanth movie jailer final box office collection mohanlal vinayakan nrn

ജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലറി'ന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. 650 കോടിയാണ് ലോകമെമ്പാടുമായി ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കണക്കുകൾ പ്രകാരം തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം '2 പോയിന്റ് സീറോ' ആണ്. രജനികാന്ത് നായകനായി എത്തിയ യന്തിരന്റെ രണ്ടാം ഭാ​ഗമാണിത്. 800 കോടിയാണ് ഈ ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. 

തെന്നിന്ത്യയിൽ 600 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ജയിലർ ഉള്ളത്. ഒപ്പം ബാഹുബലി ഒന്നാം ഭാ​ഗവും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്. ബാഹുബലി 2(1810.59 cr), ആർആർആർ(1276.20 cr), കെജിഎഫ് 2 (1259.14 cr), 2 പോയിന്റ് സീറോ(800 cr) എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് സിനിമകൾ എന്ന് മനോബാല ട്വീറ്റ് ചെയ്യുന്നു. 

ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്ത സിനിമയാണ് ജയിലർ. മലയാളത്തിന്റെ മോഹൻലാലും കന്നഡയിലെ ശിവരാജ് കുമാറും അതിഥി താരങ്ങളായി എത്തി വൻ ഓളമാണ് തിയറ്ററുകളിൽ സൃഷ്ടിച്ചത്. ഇവർക്കൊപ്പമോ അതിനെക്കാൾ ഉപരിയോ ഉള്ള പ്രകടനം കാഴ്ചവച്ച് വിനായകനും സിനിമയിൽ കസറി. വർമൻ എന്ന പ്രതിനായക വേഷത്തിൽ ആയിരുന്നു വിനായകൻ എത്തിയത്. വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ജയിലർ. ബീസ്റ്റിന്റെ പരാജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ് ജയിലർ. 

മമ്മൂട്ടിയെ കടത്തിവെട്ടി നയൻതാര, ഇനി മത്സരം മോഹൻലാലിനോട്, ഇൻസ്റ്റയിൽ ലേഡി സൂപ്പർ സ്റ്റാർ തരം​ഗം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios