'മൈക്കിളപ്പനെ' വീഴ്ത്തി 'ജോര്‍ജ് മാര്‍ട്ടിന്‍'; കണ്ണൂർ സ്ക്വാഡിന് ഇത് സൂപ്പർ സൺഡേ !
ഒരു മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റഴിഞ്ഞത്.
മികച്ച വിജയം കൈവരിച്ച് മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' രണ്ടാം വാരം പൂർത്തിയാക്കുന്നു. ആദ്യദിനം മുതൽ ലഭിച്ച മികച്ച പബ്ലിസിറ്റിയിലൂടെ വിജയം കൊയ്ത് മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. ആദ്യ വാരത്തെ പോലെ, രണ്ടാം വാരവും ബോക്സ് ഓഫീസ് വേട്ടയിൽ മുൻപൻ കണ്ണൂർ സ്ക്വാഡ് തന്നെയാണ്. ടിക്കറ്റ് വില്‍പ്പനയിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇതുവരെ ഒരു മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത്.
കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത് രണ്ടാം ഞായർ ആയിരുന്നു കഴിഞ്ഞ ദിവസം. പതിനൊന്നാം ദിവസമായ ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയാണ്. ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം വാരാന്ത്യത്തിൽ ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഇതോടെ കണ്ണൂർ സ്ക്വാഡിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 30.42 കോടി പിന്നിട്ടു കഴിഞ്ഞു.
ഭീഷ്മപർവ്വം എന്ന തന്റെ തന്നെ ചിത്രത്തെയാണ് രണ്ടാം ഞായറില്‍ മമ്മൂട്ടി വീഴ്ത്തിയിരിക്കുന്നത്. രണ്ടാം ഞായറിലെ ഭീഷ്മപർവ്വം കളക്ഷൻ 2.70 കോടി ആയിരുന്നു. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 65കോടി അടുപ്പിച്ച് കണ്ണൂർ സ്ക്വാഡ് നേടി എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. വിദേശത്തും മികച്ച കളക്ഷനാണ് ഈ മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനിടെ തിരുവനന്തപുരം ഏരീസ് പ്ലസിൽ 55.47 ലക്ഷം ഗ്രോസ് ആണ് ചിത്രത്തിന് ഉണ്ടായിരിക്കുന്നത്. 105 ഷോകളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ മമ്മൂട്ടിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസർ കൂടിയാണ് ചിത്രം. ആദ്യസ്ഥാനം ഭീഷ്മപർവ്വത്തിനാണ്. നിലവിൽ 313 സ്ക്രീനുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുന്നത്. സെപ്റ്റംബര്‍ 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
അമ്പോ ഇത് പൊളിക്കും..; പറന്നുയരാൻ അവൻ വരുന്നു 'ഗരുഡൻ', മേക്കിംഗ് വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..