വിക്രമോ 'റോക്കി ഭായി'യോ ആര്‍ആര്‍ആറോ? കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയത് ആര്?
ആര്‍ആര്‍ആര്‍ മാര്‍ച്ച് 24 നും കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14 നും വിക്രം ജൂണ്‍ 3 നുമാണ് തിയറ്ററുകളില്‍ എത്തിയത്
തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ വളരുന്ന വിപണിയെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്കു തന്നെ ബോധ്യം നല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്. രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി ഒറ്റ തവണ സംഭവിച്ച ഒരു അത്ഭുതമല്ലെന്ന് ഉറപ്പ് നല്കിയ വര്‍ഷം. നിരവധി തെന്നിന്ത്യന് ചിത്രങ്ങളാണ് ഈ വര്‍ഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, കെജിഎഫ് 2, വിക്രം, കാര്‍ത്തികേയ 2 എന്നിങ്ങനെ.. ഇതില്‍ ആദ്യം പറഞ്ഞ മൂന്ന് ചിത്രങ്ങള്‍ക്കും കേരളത്തില്‍ റിലീസ് ഉണ്ടായിരുന്നു. മികച്ച ഇനിഷ്യലും ചിത്രങ്ങള്‍ കേരളത്തില്‍ നേടിയിരുന്നു. എന്നാല്‍ കേരളത്തിലെ തിയറ്റര്‍ റലീസില്‍ ഇക്കൂട്ടത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഏത് ചിത്രമാണ്? അത് സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണ്.
ഇതില്‍ രാജമൗലിയുടെ ആര്‍ആര്‍ആര്‍ മാര്‍ച്ച് 24 നും കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14 നും കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം ജൂണ്‍ 3 നുമാണ് തിയറ്ററുകളില്‍ എത്തിയത്. ഇതില്‍ കേരളത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കെജിഎഫ് 2 ആണ്. 67 കോടി ഗ്രോസും 28 കോടി ഷെയറുമാണ് ചിത്രം കേരളത്തില്‍ നിന്നു മാത്രം നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനി ട്രാക്ക് കണക്ക് പുറത്തുവിട്ടിരുന്നു. ഒരു കന്നഡ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. കെജിഎഫ് ആദ്യ ഭാഗത്തിന്റെ കേരളത്തിലെ റെക്കോര്‍ഡ് ആണ് രണ്ടാം ഭാഗം തകര്‍ത്തത്.
രണ്ടാം സ്ഥാനത്ത് കമല്‍ ഹാസന്‍റെ വിക്രം ആണ്. 40.5 കോടി ഗ്രോസും 16 കോടി ഷെയറുമാണ് ചിത്രം ഇവിടെനിന്ന് നേടിയത്. മൂന്നാം സ്ഥാനത്ത് എസ് എസ് രൗജമൗലിയുടെ ആര്‍ആര്‍ആറും. 25.5 കോടി ഗ്രോസും 10.5 കോടി ഷെയറുമാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.
ALSO READ : ഒരേ വര്‍ഷം നാല് ഭാഷകളില്‍; പാന്‍ ഇന്ത്യന്‍ നിരയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍
ആഗോള ബോക്സ് ഓഫീസിലും കെജിഎഫ് 2 ആണ് ഫൈനല്‍ ബോക്സ് ഓഫീസില്‍ മുന്നില്‍. 1200 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. ആര്‍ആര്‍ആറിന്‍റേത് 1112.5 കോടിയും. അതേസമയം വിക്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഫൈനല്‍ ഗ്രോസ് 432 കോടിയുടേത് ആണ്.