കേരളത്തില്‍ ഒന്നാമത് മോഹൻലാലും മമ്മൂട്ടിയുമല്ല, ദുല്‍ഖര്‍ രണ്ടാമൻ, മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍

കേരള ബോക്സ് ഓഫീസ് 2023ലെ കളക്ഷൻ റിപ്പോര്‍ട്ട്.

Kerala box office highest collection in 2023 on release day Mohanlal Mammootty Dulquer Jailer Rajinikanth hrk

കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താൻ മലയാളത്തില്‍ നിന്നുള്ള സിനിമയ്‍ക്ക് സാധിച്ചില്ല എന്നതാണ് ഒരു കൗതുകം. ആ റെക്കോര്‍ഡ് നേട്ടം 5.85 കോടിയോടെ രജനികാന്ത് നായകനായ ജയിലറിന്റെ പേരിലാണ്.

രണ്ടാം സ്ഥാനത്ത് മലയാള സിനിമയുണ്ട്. വൻ ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്ത കേരള ബോക്സ് ഓഫീസില്‍ റിലീസ് ദിവസം നേടിയത് 5.75 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായ ചിത്രം വാരിസാണ്. വിജയ്‍യുടെ വാരിസ് നേടിയത് 4.38 കോടി രൂപയാണ്.

നാലാമതുള്ള ഷാരൂഖിന്റെ  ജവാൻ 3.45 കോടി രൂപയാണ് നേടിയത്. അടുത്ത സ്ഥാനം മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിൻ സെല്‍വൻ രണ്ടിനാണ്. പൊന്നിയിൻ സെല്‍വൻ 2, 2.80 കോടി രൂപയാണ് റിലീസിന് കേരളത്തില്‍ നിന്ന് നേടിയത്. ആറാം സ്ഥാനത്ത് ഷാരുഖ് ഖാൻ ചിത്രം പഠാൻ ഇടംപിടിച്ചത് റിലീസിന് കേരള ബോക്സ് ഓഫീസില്‍ 1.95 കോടി രൂപ നേടിയാണ്.

മലയാളത്തിന്റെ അഭിമാനമായി മാറി 200 കോടി ക്ലബില്‍ എത്തിയ 2018ന് റിലിസീന് കേരളത്തില്‍ നിന്ന് ആകെ നേടാനായത് 1.85 കോടി രൂപയാണ്. ഏഴാം സ്ഥാനത്താണ് 2018 ഇടംപിടിച്ചിരിക്കുന്നത്. വോയ്‍സ് ഓഫ് സത്യനാഥൻ 1.80 കോടി രൂപ നേടി എട്ടാം സ്ഥാനത്ത് എത്തി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ 1.70 കോടി നേടി ഒമ്പതാം സ്ഥാനത്ത് എത്തിയപ്പോള്‍ 1.48 കോടി നേടി അജിത്തിന്റെ തുനിവ് തൊട്ടുപിന്നിലും ഇടംപിടിച്ചപ്പോള്‍ മോഹൻലാല്‍ നായകനായി 2023ല്‍ എത്തിയ ഏക ചിത്രമായ എലോണിന് ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios