Asianet News MalayalamAsianet News Malayalam

രണ്ടാം ദിനം എത്ര നേടി? 'കല്‍ക്കി'യുടെ ഒഫിഷ്യല്‍ കളക്ഷന്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം

kalki 2898 ad 2 days official box office collection prabhas amitabh bachchan nag ashwin
Author
First Published Jun 29, 2024, 7:52 PM IST

ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ വമ്പന്‍ ഹിറ്റ് എന്ന സാധ്യത. അതല്ലെങ്കിലോ നിര്‍മ്മാതാക്കള്‍ക്ക് ഒരു പ്രതീക്ഷയും ബാക്കി വെക്കേണ്ടതില്ല. ഇന്ത്യന്‍ സിനിമയിലെ സമീപകാല യാഥാര്‍ഥ്യമാണ് ഇത്. ആവറേജ് ഹിറ്റുകള്‍ എന്നത് ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞ കാലത്ത് പ്രേക്ഷകരുടെ ആദ്യദിന അഭിപ്രായങ്ങള്‍ക്കായി അത്രയും ആശങ്കയോടെയാണ് സിനിമാമേഖല കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു പുതിയ റിലീസ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടി ബോക്സ് ഓഫീസിലും കുതിക്കുകയാണ്. നാ​ഗ് അശ്വിന്‍റെ സംവിധാനത്തിലെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി ആണ് അത്.

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രീ ബുക്കിം​ഗിലൂടെത്തന്നെ വലിയ തുക ബോക്സ് ഓഫീസില്‍ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യദിനം ചിത്രം നേടിയ ആ​ഗോള കളക്ഷന്‍ 191.5 കോടി ആയിരുന്നു. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കളക്ഷനും നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് പുറത്തുവിട്ടിരിക്കുകയാണ്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിക്കുന്നത് 107 കോടിയാണ്. അതായത് രണ്ട് ദിവസത്തെ ആകെ നേട്ടം 298.5കോടി!

പോസിറ്റീവ് അഭിപ്രായം പ്രവഹിക്കുന്ന ചിത്രം ശനി, ഞായര്‍ ദിനങ്ങളില്‍ അത്ഭുതങ്ങള്‍‌ തന്നെ കാട്ടാനാണ് സാധ്യത. അത് എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി വന്‍ താരനിരയാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്. 

ALSO READ : ചിത്രീകരണം പൂര്‍ണ്ണമായും അമേരിക്കയില്‍; അനൂപ് മേനോന്‍ ചിത്രം 'ചെക്ക് മേറ്റി'ന്‍റെ ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios