പുലർച്ചെ ഒരു മണിക്ക് 500 ഷോകള്‍, ഓപ്പണിംഗിൽ ആ മാന്ത്രിക സംഖ്യ, കളക്ഷനിൽ വിജയ്‍യും പ്രഭാസും പിന്നിലാകുമോ?

പത്ത് ലക്ഷത്തിലധികമാണ് ആഗോളതലത്തില്‍ ആകെ ടിക്കറ്റുകള്‍ വിറ്റിരിക്കുന്നതും.

Junior NTR Devara ticket collection report hrk

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്നതാണ് ദേവര സിനിമ. ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന ദേവരയുടെ കളക്ഷനും പ്രതീക്ഷകള്‍ക്കപ്പുറമാകുമെന്നാണ് റിപ്പോര്‍ട്ട്. വൻ റിലീസാണ് ദേവരയ്‍ക്ക് രാജ്യമൊട്ടാകെയുള്ളത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏകദേശം 500ലധികം ഷോകളാണ് ഒരു മണിക്ക് പുലര്‍ച്ചെ ഉണ്ടാകുകയെന്നുമാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്.

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. പ്രീ സെയിലായി ദേവര 75 കോടി രൂപയില്‍ അധികം നേടിയതിനാല്‍ 100 കോടി ഓപ്പണിംഗില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. 10 ലക്ഷം ടിക്കറ്റുകള്‍ ദേവര സിനിമയുടേതായി വിറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: മെയ്യഴകൻ ഭരിക്കും, കാര്‍ത്തി തകര്‍ത്തു, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios