'പഠാന്‍റെ' വിജയത്തിന് തുടര്‍ച്ചയില്ലാതെ ബോളിവുഡ്; 'ഐബി 71' നേടിയത്

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

ib 71 movie box office Vidyut Jammwal bollywood pathaan shah rukh khan nsn

കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ കരകയറ്റിയ ചിത്രമെന്നാണ് ഷാരൂഖ് ഖാന്‍റെ പഠാന്‍ വിലയിരുത്തപ്പെട്ടത്. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും ട്രാക്കിലെത്താന്‍ പണിപ്പെട്ടപ്പോള്‍ 1000 കോടിക്ക് മേലെയാണ് കിംഗ് ഖാന്‍ ചിത്രം പുഷ്പം പോലെ നേടിയെടുത്തത്. പഠാന്‍റെ വിജയം മുന്നോട്ടുള്ള യാത്രയില്‍ ബോളിവുഡിനെ സഹായിക്കുമെന്ന പ്രതീക്ഷയ്ക്ക് പക്ഷേ മങ്ങലേല്‍ക്കുകയാണ്. ബോളിവുഡിലെ പുതിയ റിലീസുകളും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഭേദപ്പെട്ട അഭിപ്രായം നേടുന്ന ചിത്രങ്ങള്‍ക്ക് പോലും ബോളിവുഡിന്‍റെ പഴയ പ്രഭാവത്തിന് അനുസരിച്ചുള്ള കാണികളെ ലഭിക്കുന്നില്ല. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഐബി 71 എന്ന ചിത്രം.

സങ്കല്‍പ് റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മെയ് 12 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായങ്ങളാണ് ആദ്യ ദിനങ്ങളില്‍ ലഭിച്ചതും. എന്നിട്ടും കളക്ഷനില്‍ ഒരു കുതിപ്പ് സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. 14.28 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ഇതുവരെ നേടാനായത്. ലൈഫ് ടൈം കളക്ഷന്‍ 22 പരമാവധി 22 കോടിയിലേക്ക് എത്തിയേക്കാമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ബജറ്റ് 28 കോടിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രത്തിന് ലാഭവഴിയിലെത്താന്‍ ഇത് മതിയാവില്ല.

 

വിദ്യുത് ജാംവാല്‍ നായകനാവുന്ന ചിത്രത്തില്‍ വിശാല്‍ ജെത്‍വ, ഫൈസല്‍ ഖാന്‍, അനുപം ഖേര്‍, അശ്വത് ഭട്ട്, ഡെന്നി സുറ, സുവ്രത് ജോഷി, ദലീപ് താഹില്‍, ഹോബി ധലിവാള്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാന ശേഖര്‍ വി എസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിക്രം മോണ്ട്‍റോസ് ആണ്.

ALSO READ : റീൽസിൽ നിന്നും റിലീസിലേക്ക്; 'ഡിഎന്‍എ'യിലൂടെ സിനിമാ അരങ്ങേറ്റത്തിന് നിവേദ്യ

Latest Videos
Follow Us:
Download App:
  • android
  • ios