ഷാരൂഖുമല്ല ആമിറുമല്ല ഒന്നാമത്, 2000 കോടിയുണ്ടായിട്ടും ദംഗല്‍ ഏഴാമത്, ഇന്ത്യയില്‍ മുന്നില്‍ ഡാര്‍ലിംഗ്
ഇന്ത്യയില്‍ മുന്നിലുള്ള ആ താരം.
ബോളിവുഡിനെ സമീപകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ജവാൻ. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി രൂപയിലധികം ജവാൻ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനിലും ഒന്നാമതാണ് ജവാൻ. എന്നാല്‍ ഇപ്പോഴും ഇന്ത്യയില്‍ മാത്രമുള്ള കളക്ഷനില്‍ ഒന്നാമത് തെന്നിന്ത്യയുടെ ഡാര്‍ലിംഗ് നായകനായ ആ സൂപ്പര്‍ഹിറ്റ് ചിത്രമാണ്.
പ്രഭാസിനറെ ബാഹുബലി 2 1,429 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ഇപ്പോഴും ഒന്നാമതാണ്. രണ്ടാമതും ഒരു തെന്നിന്ത്യൻ ചിത്രമാണ്. കെജിഎഫ് രണ്ട് 1008 കോടി രൂപ നേടി ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ യാഷ് ബോളിവുഡ് താരങ്ങളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.
മൂന്നാം സ്ഥാനത്തും തെന്നിന്ത്യയാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ 944 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. നാലാം സ്ഥാനത്ത് മാത്രമാണ് ജവാൻ. ലഭ്യമാകുന്ന കണക്കുകള്‍ പരിഗണിക്കുമ്പോള്‍ 718.59 കോടി രൂപ മാത്രമാണ് ജവാന് ഇന്ത്യയില്‍ നിന്ന് നേടാനായത്. ഷാരൂഖിന്റെ പഠാൻ 654.28 കോടിയുമായി അഞ്ചാം സ്ഥാനത്താണ്.
ആറാം സ്ഥാനത്ത് ഗദര്‍ രണ്ടാണ്. ഗദര്‍ 2 നേടിയത് 625 കോടി രൂപയാണ്. ആമിര്‍ ഖാന്റെ ദംഗല്‍ 2000 കോടി രൂപ നേടി ആഗോളതലത്തില്‍ ചരിത്രം സൃഷ്‍ടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് 538.03 കോടിയാണ് നേടിയത്. രാജമൗലിയുടെ ഹിറ്റായ ബാഹുബലി 520 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം നേടി എട്ടാം സ്ഥാനത്തും രജനികാന്തിന്റെ 2.0 519.65 കോടി രൂപ നേടി ഒമ്പതാം സ്ഥാനത്തും അവതാര്‍: ദ വേ ഓഫ് വാട്ടര്‍ 484.36 കോടി നേടി പത്താം സ്ഥാനത്തുമാണ് ഇടംപിടിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
Read More: തമിഴ്‍നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക