വിജയ് നാലാമൻ, ഒന്നാമത് സൂപ്പര്‍ താരം, അജിത്തിന് ഇടമില്ല, കേരളത്തില്‍ മുന്നില്‍ ഇതിഹാസ ചിത്രവും

 രണ്ടാമൻ മറ്റൊരു സൂപ്പര്‍ താരം.

 

Highest grossing hit Tamil films at Kerala Box Office Vijay Ajith Kamal Haasan Rajinikanth Jailer hrk

കേരളത്തിലും തമിഴകത്തിന്റെ മുൻനിര താരങ്ങളുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. തമിഴകത്ത് ഹിറ്റായി മാറുന്ന ചിത്രങ്ങളുടെ കളക്ഷനില്‍ കേരളവും നിര്‍ണായകമാകാറുണ്ട്.  റെക്കോര്‍ഡുകള്‍ക്ക് കേരളം പ്രധാനവുമാണ്. കളക്ഷനില്‍ കേരളത്തില്‍ ഒന്നാമതുള്ള തമിഴ് താരം രജനികാന്തും നാലാമത് വിജയ്‍യുമാണ്.

കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ കളക്ഷനില്‍ ജയിലറാണ് മുന്നില്‍. ജയിലര്‍ കേരളത്തില്‍ നിന്ന് 57.70 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. രണ്ടാം സ്ഥാനത്തുള്ള വിക്രം 40.10 കോടി രൂപയും നേടി. ഹിറ്റ്‍മേക്കര്‍ മണിരത്‍നത്തിന്റെ ഇതിഹാസ തമിഴ് ചിത്രമായ പൊന്നിയിൻ സെല്‍വൻ ഒന്ന് 24.18 കോടി നേടി കേരളത്തില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. വിജയ്‍യുടെ ബിഗില്‍ കേരളത്തില്‍ 19.50 കോടി നേടി നാലാം സ്ഥാനത്താണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.

കേരളത്തില്‍ നിരവധി ആരാധകരുള്ള തമിഴ് താരമാണ് ദളപതി വിജയ്. അതുകൊണ്ടുതന്നെ വിജയ്‍ നായകനാകുന്ന ഓരോ സിനിമയ്‍ക്കും കേരളത്തിലും പ്രതീക്ഷകളാണ്. വിജയ് നായകനായി എത്താനിരിക്കുന്ന ലിയോ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കപ്പെടുന്നത്. ലിയോ കേരളത്തിലും നടൻ വിജയ്‍യെ കളക്ഷനില്‍ ഒന്നാം സ്ഥാനം സ്ഥാനത്ത് എത്തികുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പുമാണ്. കേരളത്തില്‍ നിലവില്‍ രണ്ടാമതുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡുള്ള കമല്‍ഹാസൻ നായകനായ വിക്രം സംവിധാനം ചെയ്‍തതും ലോകേഷ് കനകരാജാണ്. ലോകേഷ് വിജയ്‍യും നേരത്തെ ഒന്നിച്ച ചിത്രമായ മാസ്റ്റര്‍ വമ്പൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. ലിയോ യുകെയില്‍ അഡ്വാൻസ് ബുക്കിംഗില്‍ ടിക്കറ്റുകള്‍ അമ്പതിനായിരത്തിലധികം വിറ്റുപോയിട്ടുണ്ട്.

Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios