ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‍സും വീണു, കളക്ഷനില്‍ ആവേശത്തിന് മുന്നില്‍ ആ രണ്ട് ചിത്രങ്ങള്‍ മാത്രം
ഓപ്പണിംഗില്‍ ആവേശത്തേക്കാളും ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നില്‍ ഉള്ളത് ആ രണ്ട് ചിത്രങ്ങള്‍ മാത്രം.
ഫഹദിന്റെ ആവേശത്തിന് മികച്ച ഓപ്പണിംഗ് കളക്ഷൻ എന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ആവേശം ഏകദേശം 3.50 കോടി രൂപയ്‍ക്കടുത്ത് നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ 2024ല്‍ മലയാള സിനിമയുടെ കളക്ഷനില്‍ റിലീസിന്റെ കണക്കുകളില്‍ മൂന്നാമതായിരിക്കും ആവേശം. 2024ലെ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനാണ് റിലീസ് ദിവസം കൂടുതല്‍ നേടിയിരിക്കുന്നത്.
കേരളത്തില്‍ മലൈക്കോട്ടൈ വാലിബൻ 5.85 കോടി നേടിയാണ് ഓപ്പണിംഗില്‍ ഒന്നാമത് എത്തിയത്. പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ കേരളത്തില്‍ 5.83 കോടി ആകെ നേടി റിലീസിന് രണ്ടാമതായി. ആവേശം നിലവില്‍ മൂന്നാം സ്ഥാനത്താണ്. ജയറാമിന്റെ ഓസ്‍ലര്‍ കേരളത്തില്‍ 3.10 കോടി റിലീസിന് നേടി നാലാമതും 3.35 കോടിയുമായി തൊട്ടുപിന്നിലും മഞ്ഞുമ്മല്‍ ബോയ്‍സ് മലയാള സിനിമകളില്‍ മമ്മൂട്ടി നായകനായ ഭ്രമയുഗം 3.05 കോടിയുമായി ആറാമതുമുണ്ട്.
ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.
ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക