ബാന്ദ്രയുടെ സ്ഥാനം എവിടെ?, ദിലീപ് ഞായറാഴ്‍ച നേടിയത്, കേരള ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

ഞായറാഴ്‍ച ഇന്ത്യയില്‍ ബാന്ദ്ര നേടിയ കളക്ഷൻ നല്‍കുന്ന സൂചനയെന്താണ്?.

Dileep starrer Bandra film collection report out earns 2 82 crore in Kerala box office hrk

ദിലീപ് നായകനായ ബാന്ദ്രയുടെ ആകെ കളക്ഷന്റെ കണക്കുകള്‍ പുറത്ത്. ബാന്ദ്രയ്‍ക്ക് ആകെ നേടാനായത് 2.82 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ബാന്ദ്ര മൂന്ന് ദിവസങ്ങളില്‍ നേടിയതിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സാക്നില്‍കിന്റെ കണക്കു പ്രകാരം ഞായറാഴ്‍ചത്തെ കളക്ഷൻ ഇന്ത്യയില്‍ നിന്ന് ആകെ 92 ലക്ഷമാണ്.

അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടു എന്ന ആകര്‍ഷണവുമുണ്ടായിരുന്നു. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ദിലീപ് നായകനായി എത്തിയത് ആലയായിട്ടായിരുന്നു. ബാന്ദ്രയില്‍ വേറിട്ട മുഖമായിരുന്നു ദിലീപിന്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു ഒരു ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബാന്ദ്രയില്‍ പ്രണയവും നിറഞ്ഞു നില്‍ക്കുന്നു.

അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധാനം. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.

കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.

Read More: ശോഭനയ്‍ക്കും രേവതിക്കുമൊപ്പം നായകനായി ഫഹദ്, സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios