എതിരാളികള്‍ എത്താന്‍ 2 ദിവസം, 200 കോടി ബജറ്റില്‍ എത്തിയ 'അനിമല്‍' ശരിക്കും ഹിറ്റ് ആണോ? 17 ദിവസത്തെ നേട്ടം
ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ബോളിവുഡ് ചിത്രം
ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് എക്കാലവും ഓര്‍ത്തിരിക്കുന്ന വര്‍ഷമാണ് 2023. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമ നേരത്തേതന്നെ ഉയര്‍ത്തെണീറ്റിരുന്നെങ്കിലും ബോളിവുഡിന് അത് സാധിച്ചിരുന്നില്ല. എന്നാല്‍ 1000 കോടി കടന്ന രണ്ട് ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാന്‍ മുന്നില്‍ നിന്ന് നയിച്ച ബോളിവുഡില്‍ മറ്റ് പല ചിത്രങ്ങളും ഈ വര്‍ഷം വന്‍ വിജയങ്ങളായി. ആ നിരയിലെ ഏറ്റവും പുതിയ ചിത്രം രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ ആണ്.
ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്. ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുണ്ടായെങ്കിലും തുടര്‍ ദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയും വന്‍ കളക്ഷനുമാണ് ചിത്രം നേടിയത്. ക്രിസ്‍മസ് റിലീസുകള്‍ തിയറ്ററുകളിലെത്താന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യന്‍ കളക്ഷന്‍ മാത്രം 514.64 കോടി വരും. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് 314.64 കോടി. അത് ശതമാനത്തില്‍ ആക്കിയാല്‍ 157.32 ശതമാനം. ഇന്ത്യന്‍ കളക്ഷന്‍ മാത്രം പരിഗണിച്ച് ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ് പറയുന്നു.
അവരുടെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ആറാമത്തെ ചിത്രമാണ് അനിമല്‍. ഒഎംജി 2, പഠാന്‍, ലിയോ (ഹിന്ദി), ജവാന്‍, ഫുക്രി 3 എന്നിവയെയെല്ലാം മറികടന്നാണ് ഈ നേട്ടം. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 835.9 കോടി ആണ് അത്! ക്രിസ്‍മസ് റിലീസുകളായി എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി 21 നും പ്രഭാസിന്‍റെ സലാര്‍ 22 നുമാണ് എത്തുന്നത് എന്നതിനാല്‍ രണ്ട് ദിവസങ്ങള്‍ കൂടി മാത്രമാണ് അനിമലിന് സോളോ റണ്‍ ലഭിക്കുക.
ALSO READ : വീണ്ടും വേറിട്ട ചിത്രവുമായി ബിജു മേനോന്‍; 'തുണ്ട്' ഫസ്റ്റ് ലുക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം