'ജയിലര്‍' പത്താമത്! ഇന്ത്യന്‍ ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ 9 ഹിറ്റുകള്‍, അവയുടെ കളക്ഷന്‍

10 ചിത്രങ്ങളുടെ ലിസ്റ്റില്‍ തെന്നിന്ത്യന്‍ ആധിപത്യമാണ്

all time highest net grossers at the Indian box office jawan jailer baahubali kgf 2 rrr pathaan gadar 2 shah rukh khan rajinikanth nsn

സിനിമാ വ്യവസായത്തിന്‍റെ വരുമാനത്തില്‍ സമീപകാലത്ത് വന്ന വലിയ വര്‍ധനവിന് നിരവധി കാരണങ്ങളുണ്ട്. ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള സിനിമയുടെ മാറ്റവും വൈഡ് റിലീസും മള്‍ട്ടിപ്ലെക്സുകളുടെ വരവ് തുടങ്ങി ഒടിടി വരെ നീളുന്ന നിരവധി കാരണങ്ങള്‍. അതിനാല്‍ത്തന്നെ ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലേറെ നീളുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച 10 വിജയങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ 2015 ന് ശേഷമുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ. 

എല്ലാ ഭാഷകളിലെയും ഇന്ത്യന്‍ ചിത്രങ്ങളിലെ ഏറ്റവും മികച്ച വിജയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് കൊയ്മൊയ് എന്ന വെബ്സൈറ്റ് ആണ്. ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് എന്നതാണ് പ്രത്യേകത. 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ തെന്നിന്ത്യന്‍ ആധിപത്യമാണ്. പത്തില്‍ ആറ് ചിത്രങ്ങളും തെന്നിന്ത്യയില്‍ നിന്ന്. എസ് എസ് രാജമൗലിയുടെ ബാഹുബലി 2 നെ മറികടക്കാന്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ആ ചിത്രമുണ്ടാക്കിയ സ്വാധീനത്തിന്‍റെ വലിപ്പം മനസിലാക്കിക്കുന്നുണ്ട്. ലിസ്റ്റ് ഇങ്ങനെ..

1. ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍- 1031 കോടി

2. കെജിഎഫ് ചാപ്റ്റര്‍ 2- 856 കോടി

3. ആര്‍ആര്‍ആര്‍- 772 കോടി

4. ജവാന്‍- 614.06 കോടി

5. പഠാന്‍- 543.22 കോടി

6. ഗദര്‍ 2- 524.75 കോടി

7. ബാഹുബലി: ദി ബിഗിനിംഗ്- 418 കോടി

8. 2.0- 408 കോടി

9. ദംഗല്‍- 387.39 കോടി

10. ജയിലര്‍- 345 കോടി

ഷാരൂഖ് ഖാന്‍റെ ജവാന്‍ ആണ് ലിസ്റ്റിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഷാരൂഖിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവുമാണ് നിലവില്‍ ചിത്രം. പഠാന്‍റെ കളക്ഷനെ മറികടന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1100 കോടി പിന്നിട്ടിട്ടുണ്ട്.

ALSO READ : മുല്ലപ്പെരിയാറിലെ ആശങ്ക പങ്കുവച്ച് റോബിന്‍ രാധാകൃഷ്‍ണന്‍; വേദിയില്‍ മറുപടി പറഞ്ഞ് ഇ പി ജയരാജന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios